![]() |
| STEFFI പകര്‍ത്തിയ ചിത്രങ്ങള്‍ |
"സാറെ എന്‍റെ പേര് :ജിബിന്‍
വരുന്നതു : മാമ്പുഴക്കരിയില്‍ നിന്നാണ്
ങേ ; മാമ്പുഴക്കരിയോ ```..!!!!!!!!!!!!!!!!!!!!!!
അങ്ങനെ ഒരു സ്ഥലം ഇ ലോകത്തുണ്ടോ ? അതെവിടാണ്,? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഞാനും ചിലപ്പോള്‍ നിങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവും പിന്നെ നമ്മള് ഒന്നും നോക്കത്തില്ല കുട്ടനാടിന്റെ തലസ്ഥാനം മാമ്പുഴക്കരിയാണ് എന്നൊക്കെയങ്ങ് തട്ടിവിടും .! "ഞമ്മടത്ത കളി"
ഇത് പറയാനുണ്ടായ സാഹചര്യം മറ്റൊന്നുമല്ല കുറച്ചു നാള്‍ മുന്‍പ് ജര്‍മ്മനിയില്‍ നിന്ന് എന്‍റെ സുഹൃത്തിന്റെ (അജോ കുട്ടന്‍ ) വീട്ടിലേയ്ക്ക് അപ്രതിക്ഷിതമായി ഒരു ജര്‍മ്മന്‍ മതാമ്മ വന്നു( STEFFI BADER) ഹോ! ... അവന്റെ ഗമയൊന്നു കാണാണ മായിരുന്നു അതുവരെ അവനെ കളിയാക്കികൊണ്ട് നടന്ന ഞങ്ങളെ ഇനി കളിയാക്കിയാല്‍ ജര്‍മ്മന്‍ പോലിസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് വരെ അ പഹയന്‍ പറഞ്ഞു കളഞ്ഞു. പിന്നീടു അറിയാന്‍ കഴിഞ്ഞത് അവന്റെ ഒരു ബന്ധു ജര്‍മ്മനിയില്‍ ഉണ്ടായിരുന്നു എന്നും. അ ബന്ധുവിന്റെ കൂടെ നമ്മുടെ നാട് കണാന്‍ വന്നതാണ് മതാമ്മ എന്നും . മോശം പറയരുതല്ലോ !അജോകുട്ടന്‍ മുട്ടായിയും തന്നു ,ഞങളെയെല്ലാം പരിചയപെടുത്തുകയും ചെയ്തു .അക്കൂട്ടത്തില്‍ എനിക്കും പരിചയപ്പെടാന്‍ സാധിച്ചു . ഹിറ്റ്‌ലറിനെയും , ജര്‍മ്മന്‍ വിശേഷങ്ങളുമെല്ലാം അറിയാവുന്ന മുറി ഇംഗ്ലീഷില്‍ "കാര്‍ എഞ്ചിന്‍ ഔട്ട് കംപ്ളീറ്റിലി " എന്ന ലൈനില്‍ അങ്ങ്തട്ടിവിട്ടു. മതാമയ്ക്ക് മനസ്സിലായോ എന്തോ?
![]() |
| STEFFI പകര്‍ത്തിയ ചിത്രങ്ങള്‍ |
എന്തായാലും നമ്മുടെ നാടും ,സംസ്കാരവും ,നമ്മുടെ ആള്‍ക്കാരെയും എല്ലാം മതാമയ്ക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു
നമ്മുടെ നാട്ടില്‍ തെങ്ങ് കയറി തേങ്ങ ഇടുന്നതും, അ തേങ്ങ കൊണ്ട് ചമ്മന്തി അരയ്ക്കുന്നതും , കുട്ടയില്‍ മീന്‍ വില്‍ക്കുന്നതും , വല വീശുന്നതിലെ വൈദഗ്ത്യവും , എല്ലാം മതാമയ്ക്ക് വളരെ കൌതകമായി തോന്നി . റോഡിലൂടെ നടന്നപ്പോള്‍ ഹെല്‍മെറ്റില്ലാതെ പായുന്ന ഫ്രീക്ക്ന്മാരെ കണ്ടു അത്ഭുതപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്തു .
പിന്നീടു മതാമയുമായി FACEBOOKIL സംസാരിച്ചപ്പോള്‍ പറഞ്ഞത് മണ്‍സൂണ്‍ ആയതു ഭാഗ്യമാ യെന്നും ,നമ്മുടെ സ്ഥലങ്ങള്‍ എല്ലാം ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞു . മതാമയുടെ FACEBOOK PROFILE മാമ്പുഴക്കരിയുടെയും നമ്മുടെയും ഫോട്ടോകള്‍ കൊണ്ട് നിറഞ്ഞു .. ഏതായാലും സംഗതി പൊളിച്ചു ജര്‍മ്മനിയിലെ ഫ്രീക്ക്ന്മാര്‍ നമ്മുടെ നാടിനെ പറ്റി നിരന്തരം ചര്‍ച്ചയാണ് ഫേസ് ബുക്കില്‍..... . അതില്‍ രസകരമായി തോന്നിയത് ഇന്ത്യയിലുള്ളവരുടെ തല വലുതാണെന്നും ,കൊതുക് ഇല്ലായിരുന്നു എങ്കില്‍ കുറച്ചു ദിവസം കൂടി തങാമായിരുന്നു , എന്നൊക്കെയാണ് പോസ്റ്റുകള്‍. ഇതിലെല്ലാം ഉപരിയായി മതാമ നമ്മുടെ സംസ്കാരത്തെയും , കരുതലിനെയും , സ്നേഹത്തെയും , ആദിത്യ മരിയാദയുംമെല്ലാം ജര്‍മ്മന്‍കാരോട് പങ്കു വയ്ക്കുന്നുണ്ട് . നമ്മളെ സം ബന്ധിച്ചു അത് നമ്മുടെ നേട്ടംതന്നെയാണ് .
![]() |
| STEFFI BADER |
"ഞാനിവിടെ പറയാന്‍ ഉദേശിക്കുന്നത് ഇത്രമാത്രം "നമ്മുടെ നാട്ടിലേയ്ക്ക് വരുന്ന വിദേശികള്‍ നമ്മുടെ നാടിനെയും സംസ്കാരത്തെയും എങ്ങനെ അവരുടെ നാട്ടില്‍ അടയാളെ പ്പെടുത്തുന്നു എന്നുള്ളതാണ് . മാലിന്യകൂമ്പാരങ്ങളും , അടിസ്ഥാന സൗകാര്യങ്ങളും , അനാവിശ്യ നോട്ടങ്ങളും എല്ലാം നമുക്ക് വെല്ലുവിളികള്‍ തന്നെയാണ്. അതെ സമയം തന്നെ നമ്മുടെ സംസ്കാരം ലോകത്തിനു മാതൃകയുമാണ്. സുസ്ഥിരമായ വികസനവും സുരക്ഷിതമായ അന്തരീക്ഷവും സാധ്യമാക്കികൊണ്ട് അതിലൂടെ വിദേശികളെ ആകര്‍ഷിക്കാനും , അങ്ങനെ നമ്മുടെ നാടാണ് യദാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് അവരെക്കൊണ്ട് അവരുടെ നാട്ടില്‍ പറയിക്കാനും സാധിച്ചാല്‍ നമ്മള്‍ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കും
WE HAVE TO STAND UP TO THE WORLD."....................!
ഇനി മാമ്പുഴക്കരി ആര്‍ക്കും അറിയത്തില്ലെങ്കില്‍ അങ്ങ് ജര്‍മ്മനിയില്‍ പോയി ചോദിക്കാന്‍ പറഞ്ഞാല്‍ മതി
വെറുപ്പിച്ചില്ല എന്ന് കരുതുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവിടെ ചേര്‍ക്കുമല്ലോ ?
"ജര്‍മ്മനിയില്‍ നിന്നും ഇനിയും സായിപ്പും മതാമമാരും വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.........................................





No comments:
Post a Comment