wessex

Tuesday, 18 August 2015

മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ ( മരണം പിടിമുറുക്കുന്ന മാമ്പുഴക്കരി )

അപകടം നടന്ന സ്ഥലം 
ഇന്ന്(18/8/15) രാമങ്കരിയില്‍  മിത്രക്കരി  സ്വദേശിനീ  ഭയാനകമായ രീതിയില്‍  അപകടത്തില്‍ പ്പെട്ടു  മരണപ്പെടുകയുണ്ടായി . എ . സി  റോഡില്‍ ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ നടക്കുന്നത് നമ്മുടെ നാട്ടില്‍ ആണ് .  പ്രത്യേകിച്ചു  സ്ത്രീകള്‍ പൊതു നിരത്തില്‍ തങ്ങളുടെ ഗ്ലാമര്‍ ആക്ടീവാ  എടുത്തുകൊണ്ടു കറങ്ങുമ്പോള്‍ സൂക്ഷിക്കുക. .. .ഇന്നത്തെ സംഭവം  ഒരു പാണ്ടിലോറി  തലയിലൂടെ കയറി ഇറങ്ങി എന്നാണ് അറിയാന്‍ കഴിഞ്ഞത്  സംഭവം സ്ഥലത്ത് ഞാന്‍ ചെന്നപ്പോള്‍ അപകടം നടന്ന സ്ഥലത്തിന്റെ അടുത്തുള്ള ഹോട്ടല്‍ ഉടമ മാനസിക സമ്മര്‍ദം മൂലം കുപ്പി വാങ്ങിച്ചു അടി തുടങ്ങിയിരുന്നു... കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിന്റെ അടുത്തേക്കാണ്‌ ഫയര്‍ ഫോഴ്സ്   തലച്ചോറും ,കട്ട രക്തവും ,പച്ച മാംസവും എല്ലാം കഴുകി ഒഴിച്ചത് ..ഹെല്‍മെറ്റ്‌ ഉണ്ടായിട്ടും ഇതാണ് അവസ്ഥ . നമ്മുടെ റോഡിന്റെ  എട്ജു കാരണം ഒരുപാടു അപകടങ്ങള്‍ നടക്കുന്നുണ്ട് എന്ന്  പറയുന്നു . അമിത വേഗത , നിശ്ചിത അകലം പാലിക്കാതെ ഉള്ള പോക്ക് , ഇതെല്ലം അപകടങ്ങള്‍ക്ക് കാരണം ആകുന്നു . ഇതല്ലാം ഇവിടെ പറയേണ്ടി വരുന്നത്  വിഷമം കൊണ്ടാണ് ..മാമ്പുഴക്കരി പാലം വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്നുള്ളത് അവിതര്‍ക്കിതമായ കാര്യം ആണ്. ഇന്ന് അപകടം സംഭവിച്ചത്  നമ്മള്‍ അറിയാത്ത ഒരാള്‍ക്ക് ആണെങ്കില്‍ നാളെ അത് നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ആയിരിക്കും . നമ്മുടെ നാട്ടിലെങ്കിലും  ഇനി ഇതു ആവര്‍ത്തിക്കാതിരിക്കാന്‍  നമ്മുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ..ഞാന്‍ എന്ന വ്യക്തിക്ക് പരിമിധി ഉണ്ട് പക്ഷെ നമ്മള്‍ ഒന്നിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍  സാധിക്കും നമ്മുടെ പാലം എന്നും നമ്മുക്ക്  ഭീക്ഷണിയാണ്  ഇത് പോലെ  ഇടുങ്ങിയ പാലങ്ങള്‍ കേരളത്തില്‍ എവിടെയെങ്കിലും മൊക്കെ കാണും   തിരുവല്ലയിലെ  ബ്ലോക്കിന്  കാരണമാകുന്നത്   ഇത്തരത്തിലുള്ള പാലങ്ങള്‍ ആണെന്ന് തോന്നുന്നു ........
രക്തം തലച്ചോര്‍ എന്നിവ
കഴുകി കളഞ്ഞ നിലയില്‍ 
                                    1 : പൊതു ഗതാകതം  മെച്ച പ്പെടുത്തുക.
                                    2 :റോഡുകള്‍ ശാസ്ത്രിയമായി  പണി കഴിപ്പിക്കുക .
                                     3: നിയമങ്ങള്‍ അനുസരിക്കുക .
                                     4 :H ഉം 8 ന്റെയും കൂടി  പുതിയ പരീക്ഷാ                                                             രീതികള്‍  കൊണ്ട് വരിക. 

ഇതൊക്കെ നടപ്പില്‍ ആയുരുന്നെങ്കില്‍ ഒരു പക്ഷെ  അപകടങ്ങള്‍ക്ക്  ഒരു പരിധി വരെ കുറവ് ഉണ്ടായേനെ ...................................ഇതെഴുതുന്ന  ഞാനും പലപ്പോഴും  നിയമങ്ങള്‍ അനുസരിക്കാറില്ല  പക്ഷെ  ഒരു അപകടം  നേരില്‍  കണ്ടപ്പോള്‍  ചങ്ക് തകര്‍ന്നു .................
"മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ" മരണം വരുമ്പോള്‍ വരട്ടെ  അത് ക്ഷണിച്ചു വരുത്തണ്ട  ആവിശ്യം നമുക്ക് ഇല്ലാ ....


നിങ്ങളുടെ നിര്‍ദേശങ്ങള്‍ ചുവുടെ ചേര്‍ക്കുമല്ലോ ? 

Sunday, 2 August 2015

ജര്‍മ്മനിയിലെ മാമ്പുഴക്കരി

STEFFI പകര്‍ത്തിയ ചിത്രങ്ങള്‍ 
"സാറെ  എന്‍റെ പേര്  :ജിബിന്‍ 
വരുന്നതു :   മാമ്പുഴക്കരിയില്‍  നിന്നാണ് 
ങേ ;   മാമ്പുഴക്കരിയോ ```..!!!!!!!!!!!!!!!!!!!!!!
അങ്ങനെ ഒരു സ്ഥലം  ഇ ലോകത്തുണ്ടോ ? അതെവിടാണ്,?   എന്നിങ്ങനെയുള്ള  ചോദ്യങ്ങള്‍ ഞാനും   ചിലപ്പോള്‍ നിങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവും പിന്നെ  നമ്മള് ഒന്നും നോക്കത്തില്ല കുട്ടനാടിന്റെ തലസ്ഥാനം  മാമ്പുഴക്കരിയാണ്  എന്നൊക്കെയങ്ങ് തട്ടിവിടും .! "ഞമ്മടത്ത  കളി"   

ഇത്  പറയാനുണ്ടായ  സാഹചര്യം   മറ്റൊന്നുമല്ല  കുറച്ചു നാള്‍ മുന്‍പ്  ജര്‍മ്മനിയില്‍ നിന്ന്   എന്‍റെ  സുഹൃത്തിന്റെ (അജോ കുട്ടന്‍ ) വീട്ടിലേയ്ക്ക്  അപ്രതിക്ഷിതമായി  ഒരു  ജര്‍മ്മന്‍  മതാമ്മ  വന്നു( STEFFI BADER)   ഹോ!  ... അവന്റെ  ഗമയൊന്നു  കാണാണ മായിരുന്നു  അതുവരെ  അവനെ കളിയാക്കികൊണ്ട്‌  നടന്ന  ഞങ്ങളെ   ഇനി കളിയാക്കിയാല്‍  ജര്‍മ്മന്‍ പോലിസിനെ കൊണ്ട്  പിടിപ്പിക്കുമെന്ന് വരെ   അ പഹയന്‍  പറഞ്ഞു കളഞ്ഞു.   പിന്നീടു  അറിയാന്‍ കഴിഞ്ഞത് അവന്റെ ഒരു  ബന്ധു  ജര്‍മ്മനിയില്‍ ഉണ്ടായിരുന്നു എന്നും. അ ബന്ധുവിന്റെ കൂടെ നമ്മുടെ നാട് കണാന്‍ വന്നതാണ് മതാമ്മ  എന്നും   . മോശം പറയരുതല്ലോ !അജോകുട്ടന്‍  മുട്ടായിയും തന്നു  ,ഞങളെയെല്ലാം പരിചയപെടുത്തുകയും ചെയ്തു .അക്കൂട്ടത്തില്‍  എനിക്കും  പരിചയപ്പെടാന്‍  സാധിച്ചു . ഹിറ്റ്‌ലറിനെയും  , ജര്‍മ്മന്‍ വിശേഷങ്ങളുമെല്ലാം  അറിയാവുന്ന മുറി ഇംഗ്ലീഷില്‍   "കാര്‍ എഞ്ചിന്‍  ഔട്ട്‌  കംപ്ളീറ്റിലി " എന്ന ലൈനില്‍    അങ്ങ്തട്ടിവിട്ടു.  മതാമയ്ക്ക് മനസ്സിലായോ എന്തോ?
STEFFI പകര്‍ത്തിയ ചിത്രങ്ങള്‍ 

എന്തായാലും നമ്മുടെ നാടും ,സംസ്കാരവും ,നമ്മുടെ  ആള്‍ക്കാരെയും എല്ലാം മതാമയ്ക്ക്  വളരെയധികം ഇഷ്ട്ടപ്പെട്ടു 
നമ്മുടെ നാട്ടില്‍ തെങ്ങ് കയറി തേങ്ങ ഇടുന്നതും, അ തേങ്ങ കൊണ്ട്  ചമ്മന്തി അരയ്ക്കുന്നതും ,  കുട്ടയില്‍ മീന്‍ വില്‍ക്കുന്നതും   , വല വീശുന്നതിലെ  വൈദഗ്ത്യവും , എല്ലാം മതാമയ്ക്ക്   വളരെ കൌതകമായി തോന്നി .   റോഡിലൂടെ നടന്നപ്പോള്‍ ഹെല്‍മെറ്റില്ലാതെ പായുന്ന ഫ്രീക്ക്ന്മാരെ കണ്ടു  അത്ഭുതപ്പെടുകയും ദേഷ്യപ്പെടുകയും  ചെയ്തു .  

പിന്നീടു മതാമയുമായി FACEBOOKIL സംസാരിച്ചപ്പോള്‍  പറഞ്ഞത്  മണ്‍സൂണ്‍ ആയതു ഭാഗ്യമാ യെന്നും  ,നമ്മുടെ സ്ഥലങ്ങള്‍ എല്ലാം ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞു . മതാമയുടെ  FACEBOOK PROFILE മാമ്പുഴക്കരിയുടെയും  നമ്മുടെയും  ഫോട്ടോകള്‍ കൊണ്ട് നിറഞ്ഞു  .. ഏതായാലും സംഗതി പൊളിച്ചു    ജര്‍മ്മനിയിലെ  ഫ്രീക്ക്ന്മാര്‍ നമ്മുടെ  നാടിനെ പറ്റി നിരന്തരം ചര്‍ച്ചയാണ് ഫേസ് ബുക്കില്‍..... .    അതില്‍  രസകരമായി തോന്നിയത്  ഇന്ത്യയിലുള്ളവരുടെ  തല വലുതാണെന്നും ,കൊതുക് ഇല്ലായിരുന്നു എങ്കില്‍ കുറച്ചു ദിവസം കൂടി തങാമായിരുന്നു , എന്നൊക്കെയാണ്  പോസ്റ്റുകള്‍.    ഇതിലെല്ലാം ഉപരിയായി  മതാമ നമ്മുടെ സംസ്കാരത്തെയും , കരുതലിനെയും , സ്നേഹത്തെയും , ആദിത്യ മരിയാദയുംമെല്ലാം    ജര്‍മ്മന്‍കാരോട്  പങ്കു വയ്ക്കുന്നുണ്ട്‌ .    നമ്മളെ സം ബന്ധിച്ചു  അത് നമ്മുടെ നേട്ടംതന്നെയാണ് .
STEFFI  BADER 
                                                                    
"ഞാനിവിടെ പറയാന്‍  ഉദേശിക്കുന്നത്   ഇത്രമാത്രം "നമ്മുടെ നാട്ടിലേയ്ക്ക്  വരുന്ന വിദേശികള്‍  നമ്മുടെ നാടിനെയും  സംസ്കാരത്തെയും  എങ്ങനെ അവരുടെ നാട്ടില്‍ അടയാളെ പ്പെടുത്തുന്നു  എന്നുള്ളതാണ് .   മാലിന്യകൂമ്പാരങ്ങളും  , അടിസ്ഥാന സൗകാര്യങ്ങളും ,  അനാവിശ്യ നോട്ടങ്ങളും  എല്ലാം നമുക്ക് വെല്ലുവിളികള്‍ തന്നെയാണ്.  അതെ സമയം തന്നെ നമ്മുടെ  സംസ്കാരം ലോകത്തിനു മാതൃകയുമാണ്.   സുസ്ഥിരമായ വികസനവും  സുരക്ഷിതമായ അന്തരീക്ഷവും സാധ്യമാക്കികൊണ്ട്  അതിലൂടെ വിദേശികളെ  ആകര്‍ഷിക്കാനും , അങ്ങനെ    നമ്മുടെ നാടാണ്‌   യദാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്  അവരെക്കൊണ്ട്  അവരുടെ  നാട്ടില്‍ പറയിക്കാനും സാധിച്ചാല്‍  നമ്മള്‍ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കും
MAMPUZHAKARI  

WE  HAVE TO  STAND UP TO THE WORLD."....................!


ഇനി മാമ്പുഴക്കരി ആര്‍ക്കും അറിയത്തില്ലെങ്കില്‍ അങ്ങ് ജര്‍മ്മനിയില്‍ പോയി ചോദിക്കാന്‍  പറഞ്ഞാല്‍ മതി 
  

വെറുപ്പിച്ചില്ല എന്ന് കരുതുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവിടെ ചേര്‍ക്കുമല്ലോ ?


 "ജര്‍മ്മനിയില്‍ നിന്നും  ഇനിയും  സായിപ്പും മതാമമാരും  വരുമെന്ന പ്രതീക്ഷയോടെ  നിര്‍ത്തുന്നു.........................................