wessex

Monday, 27 July 2015

കുട്ടനാട് ബോട്ട് ക്ലബിന് ഒരു അപേക്ഷ

വള്ളവും വള്ളം കളിക്കും പേരുകേട്ട നാടാണ്‌ കുട്ടനാട്  അല്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് .
എല്ലാവര്‍ഷവും നടത്തി വരാറുള്ള നെഹറു ട്രോഫി ജലമേള നമ്മുടെ നാടിനും സംസ്കാരത്തിനും അഭിമാനവും ആവേശവും നല്‍കുന്നതാണ് .എന്നാല്‍ ഇന്ന് പരമ്പരാഗതമായി നിലനിന്നിരുന്ന വള്ളം കളി സംസ്കാരം  അവസാനിക്കുകയും നിരവധി ന്യൂ ജെന്‍  ക്ലബ്ബുകള്‍ ഉടലെടുക്കകുയും ഹിന്ദിക്കാരും ബംഗാളികളും കുട്ടനാട് കാരന്റെ കായിക ക്ഷ്മതയെ  ചോദ്യം ചെയ്യുകയും  ചെയ്തുവരുന്നു. ശെരി അത് എന്ത് തന്നയും ആയിക്കോട്ടെ. ... മത്സരത്തിനു മുന്പായി ഇന്ന് ധാരാളം ബോട്ട് ക്ലബ്ബുകള്‍ പരിശീലന തുഴച്ചില്‍ നല്‍കാറുണ്ട്  അതില്‍ ഒന്നാണ് ഞാനുള്‍പ്പെടുന്ന  മാമ്പുഴക്കരിയിലെ കുട്ടനാട് ബോട്ട് ക്ലബ്‌ എന്‍റെ നാടിന്‍റെ ബോട്ട് ക്ലബ്‌ എന്ന നിലയില്‍ എനിക്കും അഭിമാനം ഉണ്ട് എന്നാല്‍ പരിശീലനം തുടങ്ങി  തുഴച്ചില്‍ക്കാര്‍  ക്ഷീണിക്കുമ്പോള്‍ പൊറാട്ടയും ഇറച്ചിയും മറ്റും നല്‍കാറുണ്ട് ഇങ്ങനെ വിളമ്പുന്നത് പ്ലാസ്റ്റിക്ക് പത്രങ്ങളിലും മറ്റും ആണ് കഴിച്ചതും അല്ലാത്തതുമായ ഭക്ഷണ അവശിഷ്ടങ്ങള്‍ ലാഘവത്തോടെ പുഴയിലേക്ക് തന്നെ തള്ളാറുണ്ട് ഒരു ചുണ്ടന്‍ വള്ളത്തില്‍ ഏകദേശം നൂറോളം തുഴച്ചില്‍ കാര്‍ ഉണ്ടാകും പിന്നെ ക്ലബിലെ എമാന്മാര്‍ക്കും ,വിളമ്പുകാരും  എല്ലാംകൂടി നൂറ്റി അമ്പതു .ഇവരുടെ എല്ലാം ഭക്ഷണ അവശിഷ്ടങ്ങളും വീണ്ടും പുഴയിലേക്ക്  തള്ളുന്നു. ഇത് എന്‍റെ നാട്ടില്‍ മാത്രം നടക്കുന്നത്.   ഇങ്ങനെ കേരളത്തില്‍ പത്തു അറുപതു ക്ലബ്ബുകളും ഉണ്ടാവും ഇവരെല്ലാം ഇതേ രീതി തന്നെയാകും പിന്തുടരുന്നത്  എന്ന് അനുമാനിക്കാം. ഇത് ഒരു പൊതു പ്രശ്നമായി മാറിയിരിക്കുന്നു  ഇതിനു മാറ്റം ഉണ്ടാകണം. കുട്ടനാട് കാരന് വള്ളം കളി പോലെ തന്നെ ജീവനാണ് അവനു അന്നം തരുന്ന ആറുകളും ,പുഴകളും .നമ്മുടെ പൈതൃക സ്വത്തിനെ സംരക്ഷിക്കേണ്ട ചുമതല നമ്മുക്കുണ്ട് .എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത് മൂലം വള്ളംകളിയുടെ വിജയ ആഹ്ലാദ സല്‍ക്കാരത്തിന് ശേഷം കുട്ടനാട് ബോട്ട് ക്ലബ്‌ . അവശിഷ്ടങ്ങള്‍ ആറ്റിലേക്ക് തള്ളുകയാണ് ഉണ്ടായതു ഇപ്പോഴും അത് തുടരുന്നു  .  ഒരു വിധത്തിലാണ്  കുട്ടനാട് പാക്കേജ്  നടപ്പിലാക്കുന്നത്  വര്‍ഷങ്ങള്‍ക്കു ശേഷം നല്ല തെളിനീരുപോലെ വെള്ളം  ഇപ്പോളാണ് കാണുന്നത്  തുഴച്ചില്‍ക്കാരെക്കാളും ഉത്തരവാദിത്തം ഇ കാര്യത്തില്‍  ക്ലബ് നടത്തിപ്പുകാര്‍ കാണിക്കണം 
ഒരു അപേക്ഷ മാത്രം ..........

No comments:

Post a Comment