wessex

Tuesday, 18 August 2015

മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ ( മരണം പിടിമുറുക്കുന്ന മാമ്പുഴക്കരി )

അപകടം നടന്ന സ്ഥലം 
ഇന്ന്(18/8/15) രാമങ്കരിയില്‍  മിത്രക്കരി  സ്വദേശിനീ  ഭയാനകമായ രീതിയില്‍  അപകടത്തില്‍ പ്പെട്ടു  മരണപ്പെടുകയുണ്ടായി . എ . സി  റോഡില്‍ ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ നടക്കുന്നത് നമ്മുടെ നാട്ടില്‍ ആണ് .  പ്രത്യേകിച്ചു  സ്ത്രീകള്‍ പൊതു നിരത്തില്‍ തങ്ങളുടെ ഗ്ലാമര്‍ ആക്ടീവാ  എടുത്തുകൊണ്ടു കറങ്ങുമ്പോള്‍ സൂക്ഷിക്കുക. .. .ഇന്നത്തെ സംഭവം  ഒരു പാണ്ടിലോറി  തലയിലൂടെ കയറി ഇറങ്ങി എന്നാണ് അറിയാന്‍ കഴിഞ്ഞത്  സംഭവം സ്ഥലത്ത് ഞാന്‍ ചെന്നപ്പോള്‍ അപകടം നടന്ന സ്ഥലത്തിന്റെ അടുത്തുള്ള ഹോട്ടല്‍ ഉടമ മാനസിക സമ്മര്‍ദം മൂലം കുപ്പി വാങ്ങിച്ചു അടി തുടങ്ങിയിരുന്നു... കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിന്റെ അടുത്തേക്കാണ്‌ ഫയര്‍ ഫോഴ്സ്   തലച്ചോറും ,കട്ട രക്തവും ,പച്ച മാംസവും എല്ലാം കഴുകി ഒഴിച്ചത് ..ഹെല്‍മെറ്റ്‌ ഉണ്ടായിട്ടും ഇതാണ് അവസ്ഥ . നമ്മുടെ റോഡിന്റെ  എട്ജു കാരണം ഒരുപാടു അപകടങ്ങള്‍ നടക്കുന്നുണ്ട് എന്ന്  പറയുന്നു . അമിത വേഗത , നിശ്ചിത അകലം പാലിക്കാതെ ഉള്ള പോക്ക് , ഇതെല്ലം അപകടങ്ങള്‍ക്ക് കാരണം ആകുന്നു . ഇതല്ലാം ഇവിടെ പറയേണ്ടി വരുന്നത്  വിഷമം കൊണ്ടാണ് ..മാമ്പുഴക്കരി പാലം വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്നുള്ളത് അവിതര്‍ക്കിതമായ കാര്യം ആണ്. ഇന്ന് അപകടം സംഭവിച്ചത്  നമ്മള്‍ അറിയാത്ത ഒരാള്‍ക്ക് ആണെങ്കില്‍ നാളെ അത് നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ആയിരിക്കും . നമ്മുടെ നാട്ടിലെങ്കിലും  ഇനി ഇതു ആവര്‍ത്തിക്കാതിരിക്കാന്‍  നമ്മുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ..ഞാന്‍ എന്ന വ്യക്തിക്ക് പരിമിധി ഉണ്ട് പക്ഷെ നമ്മള്‍ ഒന്നിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍  സാധിക്കും നമ്മുടെ പാലം എന്നും നമ്മുക്ക്  ഭീക്ഷണിയാണ്  ഇത് പോലെ  ഇടുങ്ങിയ പാലങ്ങള്‍ കേരളത്തില്‍ എവിടെയെങ്കിലും മൊക്കെ കാണും   തിരുവല്ലയിലെ  ബ്ലോക്കിന്  കാരണമാകുന്നത്   ഇത്തരത്തിലുള്ള പാലങ്ങള്‍ ആണെന്ന് തോന്നുന്നു ........
രക്തം തലച്ചോര്‍ എന്നിവ
കഴുകി കളഞ്ഞ നിലയില്‍ 
                                    1 : പൊതു ഗതാകതം  മെച്ച പ്പെടുത്തുക.
                                    2 :റോഡുകള്‍ ശാസ്ത്രിയമായി  പണി കഴിപ്പിക്കുക .
                                     3: നിയമങ്ങള്‍ അനുസരിക്കുക .
                                     4 :H ഉം 8 ന്റെയും കൂടി  പുതിയ പരീക്ഷാ                                                             രീതികള്‍  കൊണ്ട് വരിക. 

ഇതൊക്കെ നടപ്പില്‍ ആയുരുന്നെങ്കില്‍ ഒരു പക്ഷെ  അപകടങ്ങള്‍ക്ക്  ഒരു പരിധി വരെ കുറവ് ഉണ്ടായേനെ ...................................ഇതെഴുതുന്ന  ഞാനും പലപ്പോഴും  നിയമങ്ങള്‍ അനുസരിക്കാറില്ല  പക്ഷെ  ഒരു അപകടം  നേരില്‍  കണ്ടപ്പോള്‍  ചങ്ക് തകര്‍ന്നു .................
"മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ" മരണം വരുമ്പോള്‍ വരട്ടെ  അത് ക്ഷണിച്ചു വരുത്തണ്ട  ആവിശ്യം നമുക്ക് ഇല്ലാ ....


നിങ്ങളുടെ നിര്‍ദേശങ്ങള്‍ ചുവുടെ ചേര്‍ക്കുമല്ലോ ? 

Sunday, 2 August 2015

ജര്‍മ്മനിയിലെ മാമ്പുഴക്കരി

STEFFI പകര്‍ത്തിയ ചിത്രങ്ങള്‍ 
"സാറെ  എന്‍റെ പേര്  :ജിബിന്‍ 
വരുന്നതു :   മാമ്പുഴക്കരിയില്‍  നിന്നാണ് 
ങേ ;   മാമ്പുഴക്കരിയോ ```..!!!!!!!!!!!!!!!!!!!!!!
അങ്ങനെ ഒരു സ്ഥലം  ഇ ലോകത്തുണ്ടോ ? അതെവിടാണ്,?   എന്നിങ്ങനെയുള്ള  ചോദ്യങ്ങള്‍ ഞാനും   ചിലപ്പോള്‍ നിങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവും പിന്നെ  നമ്മള് ഒന്നും നോക്കത്തില്ല കുട്ടനാടിന്റെ തലസ്ഥാനം  മാമ്പുഴക്കരിയാണ്  എന്നൊക്കെയങ്ങ് തട്ടിവിടും .! "ഞമ്മടത്ത  കളി"   

ഇത്  പറയാനുണ്ടായ  സാഹചര്യം   മറ്റൊന്നുമല്ല  കുറച്ചു നാള്‍ മുന്‍പ്  ജര്‍മ്മനിയില്‍ നിന്ന്   എന്‍റെ  സുഹൃത്തിന്റെ (അജോ കുട്ടന്‍ ) വീട്ടിലേയ്ക്ക്  അപ്രതിക്ഷിതമായി  ഒരു  ജര്‍മ്മന്‍  മതാമ്മ  വന്നു( STEFFI BADER)   ഹോ!  ... അവന്റെ  ഗമയൊന്നു  കാണാണ മായിരുന്നു  അതുവരെ  അവനെ കളിയാക്കികൊണ്ട്‌  നടന്ന  ഞങ്ങളെ   ഇനി കളിയാക്കിയാല്‍  ജര്‍മ്മന്‍ പോലിസിനെ കൊണ്ട്  പിടിപ്പിക്കുമെന്ന് വരെ   അ പഹയന്‍  പറഞ്ഞു കളഞ്ഞു.   പിന്നീടു  അറിയാന്‍ കഴിഞ്ഞത് അവന്റെ ഒരു  ബന്ധു  ജര്‍മ്മനിയില്‍ ഉണ്ടായിരുന്നു എന്നും. അ ബന്ധുവിന്റെ കൂടെ നമ്മുടെ നാട് കണാന്‍ വന്നതാണ് മതാമ്മ  എന്നും   . മോശം പറയരുതല്ലോ !അജോകുട്ടന്‍  മുട്ടായിയും തന്നു  ,ഞങളെയെല്ലാം പരിചയപെടുത്തുകയും ചെയ്തു .അക്കൂട്ടത്തില്‍  എനിക്കും  പരിചയപ്പെടാന്‍  സാധിച്ചു . ഹിറ്റ്‌ലറിനെയും  , ജര്‍മ്മന്‍ വിശേഷങ്ങളുമെല്ലാം  അറിയാവുന്ന മുറി ഇംഗ്ലീഷില്‍   "കാര്‍ എഞ്ചിന്‍  ഔട്ട്‌  കംപ്ളീറ്റിലി " എന്ന ലൈനില്‍    അങ്ങ്തട്ടിവിട്ടു.  മതാമയ്ക്ക് മനസ്സിലായോ എന്തോ?
STEFFI പകര്‍ത്തിയ ചിത്രങ്ങള്‍ 

എന്തായാലും നമ്മുടെ നാടും ,സംസ്കാരവും ,നമ്മുടെ  ആള്‍ക്കാരെയും എല്ലാം മതാമയ്ക്ക്  വളരെയധികം ഇഷ്ട്ടപ്പെട്ടു 
നമ്മുടെ നാട്ടില്‍ തെങ്ങ് കയറി തേങ്ങ ഇടുന്നതും, അ തേങ്ങ കൊണ്ട്  ചമ്മന്തി അരയ്ക്കുന്നതും ,  കുട്ടയില്‍ മീന്‍ വില്‍ക്കുന്നതും   , വല വീശുന്നതിലെ  വൈദഗ്ത്യവും , എല്ലാം മതാമയ്ക്ക്   വളരെ കൌതകമായി തോന്നി .   റോഡിലൂടെ നടന്നപ്പോള്‍ ഹെല്‍മെറ്റില്ലാതെ പായുന്ന ഫ്രീക്ക്ന്മാരെ കണ്ടു  അത്ഭുതപ്പെടുകയും ദേഷ്യപ്പെടുകയും  ചെയ്തു .  

പിന്നീടു മതാമയുമായി FACEBOOKIL സംസാരിച്ചപ്പോള്‍  പറഞ്ഞത്  മണ്‍സൂണ്‍ ആയതു ഭാഗ്യമാ യെന്നും  ,നമ്മുടെ സ്ഥലങ്ങള്‍ എല്ലാം ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞു . മതാമയുടെ  FACEBOOK PROFILE മാമ്പുഴക്കരിയുടെയും  നമ്മുടെയും  ഫോട്ടോകള്‍ കൊണ്ട് നിറഞ്ഞു  .. ഏതായാലും സംഗതി പൊളിച്ചു    ജര്‍മ്മനിയിലെ  ഫ്രീക്ക്ന്മാര്‍ നമ്മുടെ  നാടിനെ പറ്റി നിരന്തരം ചര്‍ച്ചയാണ് ഫേസ് ബുക്കില്‍..... .    അതില്‍  രസകരമായി തോന്നിയത്  ഇന്ത്യയിലുള്ളവരുടെ  തല വലുതാണെന്നും ,കൊതുക് ഇല്ലായിരുന്നു എങ്കില്‍ കുറച്ചു ദിവസം കൂടി തങാമായിരുന്നു , എന്നൊക്കെയാണ്  പോസ്റ്റുകള്‍.    ഇതിലെല്ലാം ഉപരിയായി  മതാമ നമ്മുടെ സംസ്കാരത്തെയും , കരുതലിനെയും , സ്നേഹത്തെയും , ആദിത്യ മരിയാദയുംമെല്ലാം    ജര്‍മ്മന്‍കാരോട്  പങ്കു വയ്ക്കുന്നുണ്ട്‌ .    നമ്മളെ സം ബന്ധിച്ചു  അത് നമ്മുടെ നേട്ടംതന്നെയാണ് .
STEFFI  BADER 
                                                                    
"ഞാനിവിടെ പറയാന്‍  ഉദേശിക്കുന്നത്   ഇത്രമാത്രം "നമ്മുടെ നാട്ടിലേയ്ക്ക്  വരുന്ന വിദേശികള്‍  നമ്മുടെ നാടിനെയും  സംസ്കാരത്തെയും  എങ്ങനെ അവരുടെ നാട്ടില്‍ അടയാളെ പ്പെടുത്തുന്നു  എന്നുള്ളതാണ് .   മാലിന്യകൂമ്പാരങ്ങളും  , അടിസ്ഥാന സൗകാര്യങ്ങളും ,  അനാവിശ്യ നോട്ടങ്ങളും  എല്ലാം നമുക്ക് വെല്ലുവിളികള്‍ തന്നെയാണ്.  അതെ സമയം തന്നെ നമ്മുടെ  സംസ്കാരം ലോകത്തിനു മാതൃകയുമാണ്.   സുസ്ഥിരമായ വികസനവും  സുരക്ഷിതമായ അന്തരീക്ഷവും സാധ്യമാക്കികൊണ്ട്  അതിലൂടെ വിദേശികളെ  ആകര്‍ഷിക്കാനും , അങ്ങനെ    നമ്മുടെ നാടാണ്‌   യദാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്  അവരെക്കൊണ്ട്  അവരുടെ  നാട്ടില്‍ പറയിക്കാനും സാധിച്ചാല്‍  നമ്മള്‍ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കും
MAMPUZHAKARI  

WE  HAVE TO  STAND UP TO THE WORLD."....................!


ഇനി മാമ്പുഴക്കരി ആര്‍ക്കും അറിയത്തില്ലെങ്കില്‍ അങ്ങ് ജര്‍മ്മനിയില്‍ പോയി ചോദിക്കാന്‍  പറഞ്ഞാല്‍ മതി 
  

വെറുപ്പിച്ചില്ല എന്ന് കരുതുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവിടെ ചേര്‍ക്കുമല്ലോ ?


 "ജര്‍മ്മനിയില്‍ നിന്നും  ഇനിയും  സായിപ്പും മതാമമാരും  വരുമെന്ന പ്രതീക്ഷയോടെ  നിര്‍ത്തുന്നു.........................................







Thursday, 30 July 2015

ഏതു നീതിയാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്

ലക്ഷ  കണക്കിന് പൌരന്മാര്‍ പട്ടിണി കൊണ്ട് മരിക്കുകയും  ആയിരങ്ങള്‍ രാഷ്ട്രത്തിന്റെ മൊത്തം വരുമാനത്തെക്കാള്‍ ആസ്തിയുള്ള  കോടിശ്വരന്മാര്‍ ആയി  ജീവിക്കുകയും ചെയ്യുന്ന രാജ്യത്തു കൊടും കുറ്റവാളികള്‍ക്ക് സമത്വം പ്രതീക്ഷിക്കുന്നത്  എന്ത് അടിസ്ഥാനത്തിലാണ്? ..ഒരുതെറ്റും ചെയ്യാതെ  പാവങ്ങള്‍ കൊല ചെയ്യപ്പെടുന്നു എന്നിട്ടും യാക്കൂബ് മേമന്‍റെ  നീതിയുടെ കാര്യത്തില്‍  ആണ് ചര്‍ച്ച . ഒരു പാവപ്പെട്ടവനെ വണ്ടികയറ്റി കൊന്ന സല്മാഖന്‍റെ  കാര്യത്തില്‍  നിശബ്ദതയും ....... ഇ ഒരു കാര്യത്തില്‍ വധ ശിക്ഷയെ  അനുകൂലി ക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല . പക്ഷെ ഇത് ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ട ആവിശ്യം ഉണ്ടോ ?ഇതിലും ചര്‍ച്ച ചെയ്യേണ്ടത്   ഒരു തെറ്റും ചെയ്യാതെ പാവങ്ങള്‍ കൊല ചെയയ്യപ്പെടുന്നതും  കൊല ചെയ്തവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന  അനീതീയാണ് .  ബീഹാറിലും ബംഗാളിലും മറ്റു ആദിവാസി മേഖലകളിലും കുഞ്ഞുങ്ങള്‍ പുഴുവരിച്ചും  ശരീരരത്തില്‍ നിന്ന് ഈച്ച പുറത്തു ചാടിയും ,വേധനിച്ചും മരിക്കുന്നു  അവരുടെയൊക്കെ ജീവിതം നീട്ടി കീട്ടുന്നതിനെ കുറിച്ച് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വേവലാധി ഇല്ലാ  അതാണ്  എന്‍റെ അദ്ഭുതം .യാക്കൂബ് മേമന് രാജ്യം  അവസാന നിമിഷവും അവസരം കൊടുത്തിരുന്നു. പിന്നെ കുറ്റം ഏറ്റു പറഞ്ഞത് കൊണ്ട്  അയാള്‍ കുറ്റവാളി അല്ലാതാകുന്നില്ല .നമ്മുടെ രാജ്യത്തോടാണ് ദ്രോഹം ചെയ്തതെന്ന് ഓര്‍ക്കണം   . ഇവിടെ വിഷയം യാകൂബ്  മേമനു  വധ ശിക്ഷ ലഭിച്ചത്  ശെരിയാണോ തെറ്റാണോ എന്നുള്ളതല്ല മറിച്ചു  കൊടും കൊലയളിയായ ഒരു മനുഷ്യന്  വെറുതെ വിടാന്‍ നടത്തുന്നത്തിന്‍റെ പിന്നിലെ താത്പര്യങ്ങള്‍ ആണ് .   ...... ഇവിടെ  ചര്‍ച്ച ചൈയപ്പെടണ്ടത്  മറ്റു പല കാര്യങ്ങളുമാണ്  മഹാരാഷ്ട്രയിലെ  (വ്യാപം ) ഗുജറാത്ത്‌ കലാപം , സിറിയ,  ഫലസ്തിന്‍ , ഇവിടെ എല്ലാം നിരപരാധികള്‍ ആണ്  കൊല്ലപ്പെടുന്നത്  ഇതിനു  പരിഹാരം കണ്ടത്താന്‍ ഇവിടുത്തെ ഒരു സംവിദാനവും  ശ്രമിക്കുന്നില്ല.  കൊല്ലും, കൊലയും  വധശിക്ഷയും ഇല്ലാത്ത ഒരു രാജ്യം പടുത്തുയര്‍ത്താന്‍ നമ്മുക്ക്  കരുത്താര്‍ജിക്കണം  അതിലാകട്ടെ നമ്മുടെ ശ്രദ്ധ ..........

Monday, 27 July 2015

കുട്ടനാട് ബോട്ട് ക്ലബിന് ഒരു അപേക്ഷ

വള്ളവും വള്ളം കളിക്കും പേരുകേട്ട നാടാണ്‌ കുട്ടനാട്  അല്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് .
എല്ലാവര്‍ഷവും നടത്തി വരാറുള്ള നെഹറു ട്രോഫി ജലമേള നമ്മുടെ നാടിനും സംസ്കാരത്തിനും അഭിമാനവും ആവേശവും നല്‍കുന്നതാണ് .എന്നാല്‍ ഇന്ന് പരമ്പരാഗതമായി നിലനിന്നിരുന്ന വള്ളം കളി സംസ്കാരം  അവസാനിക്കുകയും നിരവധി ന്യൂ ജെന്‍  ക്ലബ്ബുകള്‍ ഉടലെടുക്കകുയും ഹിന്ദിക്കാരും ബംഗാളികളും കുട്ടനാട് കാരന്റെ കായിക ക്ഷ്മതയെ  ചോദ്യം ചെയ്യുകയും  ചെയ്തുവരുന്നു. ശെരി അത് എന്ത് തന്നയും ആയിക്കോട്ടെ. ... മത്സരത്തിനു മുന്പായി ഇന്ന് ധാരാളം ബോട്ട് ക്ലബ്ബുകള്‍ പരിശീലന തുഴച്ചില്‍ നല്‍കാറുണ്ട്  അതില്‍ ഒന്നാണ് ഞാനുള്‍പ്പെടുന്ന  മാമ്പുഴക്കരിയിലെ കുട്ടനാട് ബോട്ട് ക്ലബ്‌ എന്‍റെ നാടിന്‍റെ ബോട്ട് ക്ലബ്‌ എന്ന നിലയില്‍ എനിക്കും അഭിമാനം ഉണ്ട് എന്നാല്‍ പരിശീലനം തുടങ്ങി  തുഴച്ചില്‍ക്കാര്‍  ക്ഷീണിക്കുമ്പോള്‍ പൊറാട്ടയും ഇറച്ചിയും മറ്റും നല്‍കാറുണ്ട് ഇങ്ങനെ വിളമ്പുന്നത് പ്ലാസ്റ്റിക്ക് പത്രങ്ങളിലും മറ്റും ആണ് കഴിച്ചതും അല്ലാത്തതുമായ ഭക്ഷണ അവശിഷ്ടങ്ങള്‍ ലാഘവത്തോടെ പുഴയിലേക്ക് തന്നെ തള്ളാറുണ്ട് ഒരു ചുണ്ടന്‍ വള്ളത്തില്‍ ഏകദേശം നൂറോളം തുഴച്ചില്‍ കാര്‍ ഉണ്ടാകും പിന്നെ ക്ലബിലെ എമാന്മാര്‍ക്കും ,വിളമ്പുകാരും  എല്ലാംകൂടി നൂറ്റി അമ്പതു .ഇവരുടെ എല്ലാം ഭക്ഷണ അവശിഷ്ടങ്ങളും വീണ്ടും പുഴയിലേക്ക്  തള്ളുന്നു. ഇത് എന്‍റെ നാട്ടില്‍ മാത്രം നടക്കുന്നത്.   ഇങ്ങനെ കേരളത്തില്‍ പത്തു അറുപതു ക്ലബ്ബുകളും ഉണ്ടാവും ഇവരെല്ലാം ഇതേ രീതി തന്നെയാകും പിന്തുടരുന്നത്  എന്ന് അനുമാനിക്കാം. ഇത് ഒരു പൊതു പ്രശ്നമായി മാറിയിരിക്കുന്നു  ഇതിനു മാറ്റം ഉണ്ടാകണം. കുട്ടനാട് കാരന് വള്ളം കളി പോലെ തന്നെ ജീവനാണ് അവനു അന്നം തരുന്ന ആറുകളും ,പുഴകളും .നമ്മുടെ പൈതൃക സ്വത്തിനെ സംരക്ഷിക്കേണ്ട ചുമതല നമ്മുക്കുണ്ട് .എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത് മൂലം വള്ളംകളിയുടെ വിജയ ആഹ്ലാദ സല്‍ക്കാരത്തിന് ശേഷം കുട്ടനാട് ബോട്ട് ക്ലബ്‌ . അവശിഷ്ടങ്ങള്‍ ആറ്റിലേക്ക് തള്ളുകയാണ് ഉണ്ടായതു ഇപ്പോഴും അത് തുടരുന്നു  .  ഒരു വിധത്തിലാണ്  കുട്ടനാട് പാക്കേജ്  നടപ്പിലാക്കുന്നത്  വര്‍ഷങ്ങള്‍ക്കു ശേഷം നല്ല തെളിനീരുപോലെ വെള്ളം  ഇപ്പോളാണ് കാണുന്നത്  തുഴച്ചില്‍ക്കാരെക്കാളും ഉത്തരവാദിത്തം ഇ കാര്യത്തില്‍  ക്ലബ് നടത്തിപ്പുകാര്‍ കാണിക്കണം 
ഒരു അപേക്ഷ മാത്രം ..........

Saturday, 18 July 2015

മാമ്പുഴക്കരിക്കാര്‍ ഞങ്ങള്‍ മടുത്തു


കേരളത്തിലെ തന്നെ  നിലവാരമുള്ള റോഡുകളില്‍ ഒന്നാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്‌ . റോഡു പുതുക്കിയപ്പോള്‍ പാലം പുതുക്കാന്‍ 
മറന്നു പോയതാണോ എന്തോ ..തികച്ചും നിലവില്‍ സ്ഥിതി ചെയ്യുന്ന പാലങ്ങള്‍ അശാസ്ത്രിയവും അപകടം ക്ഷണിച്ചു വരുത്തുന്നതുമാണ്  അതില്‍ ഒന്നാണ്  നമ്മുടെ പാലവും.ചില ന്യൂ ജെന്‍ മലരുകളുടെ പോക്കുകണ്ടാല്‍ പരലോകത്തേക്കുള്ള പോക്കാണെന്ന്  തോന്നും 
എനിക്കറിയാം  പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് സര്‍ക്കാര്‍ ദുരന്തം കഴിഞ്ഞിട്ട് കണ്ണ് തുറക്കുന്നവരാണ് അതാണല്ലോ കീഴ്‌ വഴക്കം ..
ചെറിയ തോതില്‍ ആണെങ്കിലും പ്രതിക്ഷേധിച്ചവര്‍ക്കും അപകടത്തില്‍ പെട്ടവരെ സഹായിച്ചവര്‍ക്കും സലാം

അന്‍വര്‍ രഷീതിനോട് ഒരു അപേക്ഷ

സാമൂ ഹത്തിനു ഭീക്ഷ്ണിയായി നില്‍ക്കുന്ന കുറ്റകൃത്യങ്ങളുടെ വേരുകള്‍ ചെന്ന് തൊടാതിരിക്കാന്‍ പ്രത്യേകം ശ്രെദ്ധിക്കുകയും വളരെ ഉപരിവിപ്ലവങ്ങളായ പരുപാടികള്‍ കൊണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കുകയാണ് ഭരണഘടന നിര്‍വഹണ സംവിധാനങ്ങളില്‍ സംഭവിക്കുന്നത്‌  കൊല്ലത്ത് പൈറസിയുടെ പേരില്‍ കൊച്ചു കുട്ടികളെ പോലിസിനെ കൊണ്ട് പിടിപ്പിക്കുന്നത്  ശെരിയല്ല .....
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍ കെട്ടിച്ചമച്ചത്  ആണെങ്കില്‍ ക്ഷമിക്കണം പ്രേമം എന്നാ സിനിമ നല്ലത് തന്നെ അതിന്‍റെ പേരില്‍ കൊച്ചുകുട്ടികളെ പിടിക്കുന്നതിനു പകരം 
യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക ?സിനിമാക്കാരുടെ ഭാന്ധര പ്പെട്ടി നിറയുന്നത്  ഇവരുടെയും ചില്ലി കാശ് കൊണ്ടുംകൂടി യാണ്

Friday, 10 July 2015

സെല്‍ഫ് ബ്രാണ്ടിംഗ് SELF BRANDING



 മാറിവരുന്ന സര്‍ക്കാരുകള്‍ അവരുടെ രാഷ്ട്രിയം പ്രചരിപിക്കാന്‍ ആണ് ഇത്തരത്തിലുള്ള ഫോട്ടോപതിച്ച പരസ്യങ്ങള്‍ ഇറക്കുന്നത്‌ അധികാരത്തില്‍ഇരിക്കുന്ന വ്യക്തികളെയും പാര്‍ടികളെയും മഹത്വവല്‍ക്കരിക്കാനാണ് ഇത് . തന്‍റെഇമേജ് ബ്രാന്‍ഡ്‌കൂട്ടുക എന്നലക്‌ഷ്യം ഇതില്‍കാണാം മായാവതിയുടെ പ്രതിമവത്കരണവും ഇതുമയി കൂട്ടിവയിക്കപെടെണ്ട ഒന്നാണ് ജനപിന്തുണതട്ടിയെടുക്കാനുള്ള കുറുക്കുവഴികള്‍ആണ് ഇത്തരത്തിലുള്ളപരസ്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍എത്തിക്കാന്‍ പരസ്യങ്ങള്‍നല്‍കുന്നത് ന്യായമാണ് പക്ഷെ മന്ത്രിമാരുടെ വലുതും ചെറുതും ആയ സെല്‍ഫ് ഇമേജുകള്‍ അച്ചടിക്കാന്‍ചിലവിടുന്നത്‌ നമ്മുടെയൊക്കെ നികുതിപണംകൊണ്ടാണ് അതിനെ ന്യായികരിക്കാന്‍ആകുമോ മോഡിയുടെ എല്ലാപരസ്യങ്ങളും എടുത്തുപരിശോധിച്ചാല്‍ സെല്‍ഫ് ബ്രാണ്ടിംഗ് കാണാന്‍സാധിക്കും... Common cause and Center for public interest litigation, Kochouseph Chittilappilly എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം ഇവര്‍ക്കുള്ള താക്കീതാണ്........

Friday, 12 June 2015

AMERICAN BEAUTY


AMERICAN BEAUTY   (1999)



DIRECTOR: SAM MENDES
WRITER:     ALAN BALL
AWARDS:     5,OSCARS
AMERICAN BEAUTY  is one of the  most  popular movie directed by sam mendes. kevin spacey(lester), Annette Beni(Carolyn burn),  Thora bitch(jane Burnham) Wes Bentley(Ricky Fitts) these are the full cast of American beauty. After watching  this movie I  was amazed &my mind gone away. Each and every  scene perfectly done .The cinematography  was outstanding  in this film sam  mende trying to say is that  society and  its moral values  implemented by different  man kind  perspective  and  its culture.  American beauty also trying  breaking  conceptual traditional so called family lives  and also sexually frustrated societies mind  I’m sure  a film like this not only entertain while you are in the theater but also circulate deep questions in our heart  about the nature of human behaviour .   when you are going through this film you  can measure The difference between fantasy and reality .American beauty reminds  us  that like LESTER ,sometimes we  really have no idea what we really want .There is one scene I can’t forget  “plastic bag floating in the wind” at that time Ricky fits  explaining to his lover( Thora bitch)  about the beauty of  plastic bag rotation in the air , have  you thought about what one person finds  something  very attractive another may find  repulsive, so life ,nature and its beauty  defined by  different perspective of human mind .Lastly it is an important movie  for society because there is so much society needs to learn it is one of the greatest film I have ever seen……….  Those who haven’t  seen  as yet  please do……….

  •  Source : IMDB

Monday, 1 June 2015

THE FAULT IN OUR STARS

 
wow just watched the movie "THE FAULT IN OUR STARS" this is the only film which i enjoyed a lot from the moment title sequence starts. Absolutely such a brilliant work by JOSH BOONE . Not single bit of shot felt odd or out of place. The chemistry between Shailene Woodley and Ansel Elsort is astounding and the performances were astonishing. Honestly, I Recommended this film those who are fan of teenage love stories