wessex

Thursday, 30 July 2015

ഏതു നീതിയാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്

ലക്ഷ  കണക്കിന് പൌരന്മാര്‍ പട്ടിണി കൊണ്ട് മരിക്കുകയും  ആയിരങ്ങള്‍ രാഷ്ട്രത്തിന്റെ മൊത്തം വരുമാനത്തെക്കാള്‍ ആസ്തിയുള്ള  കോടിശ്വരന്മാര്‍ ആയി  ജീവിക്കുകയും ചെയ്യുന്ന രാജ്യത്തു കൊടും കുറ്റവാളികള്‍ക്ക് സമത്വം പ്രതീക്ഷിക്കുന്നത്  എന്ത് അടിസ്ഥാനത്തിലാണ്? ..ഒരുതെറ്റും ചെയ്യാതെ  പാവങ്ങള്‍ കൊല ചെയ്യപ്പെടുന്നു എന്നിട്ടും യാക്കൂബ് മേമന്‍റെ  നീതിയുടെ കാര്യത്തില്‍  ആണ് ചര്‍ച്ച . ഒരു പാവപ്പെട്ടവനെ വണ്ടികയറ്റി കൊന്ന സല്മാഖന്‍റെ  കാര്യത്തില്‍  നിശബ്ദതയും ....... ഇ ഒരു കാര്യത്തില്‍ വധ ശിക്ഷയെ  അനുകൂലി ക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല . പക്ഷെ ഇത് ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ട ആവിശ്യം ഉണ്ടോ ?ഇതിലും ചര്‍ച്ച ചെയ്യേണ്ടത്   ഒരു തെറ്റും ചെയ്യാതെ പാവങ്ങള്‍ കൊല ചെയയ്യപ്പെടുന്നതും  കൊല ചെയ്തവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന  അനീതീയാണ് .  ബീഹാറിലും ബംഗാളിലും മറ്റു ആദിവാസി മേഖലകളിലും കുഞ്ഞുങ്ങള്‍ പുഴുവരിച്ചും  ശരീരരത്തില്‍ നിന്ന് ഈച്ച പുറത്തു ചാടിയും ,വേധനിച്ചും മരിക്കുന്നു  അവരുടെയൊക്കെ ജീവിതം നീട്ടി കീട്ടുന്നതിനെ കുറിച്ച് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വേവലാധി ഇല്ലാ  അതാണ്  എന്‍റെ അദ്ഭുതം .യാക്കൂബ് മേമന് രാജ്യം  അവസാന നിമിഷവും അവസരം കൊടുത്തിരുന്നു. പിന്നെ കുറ്റം ഏറ്റു പറഞ്ഞത് കൊണ്ട്  അയാള്‍ കുറ്റവാളി അല്ലാതാകുന്നില്ല .നമ്മുടെ രാജ്യത്തോടാണ് ദ്രോഹം ചെയ്തതെന്ന് ഓര്‍ക്കണം   . ഇവിടെ വിഷയം യാകൂബ്  മേമനു  വധ ശിക്ഷ ലഭിച്ചത്  ശെരിയാണോ തെറ്റാണോ എന്നുള്ളതല്ല മറിച്ചു  കൊടും കൊലയളിയായ ഒരു മനുഷ്യന്  വെറുതെ വിടാന്‍ നടത്തുന്നത്തിന്‍റെ പിന്നിലെ താത്പര്യങ്ങള്‍ ആണ് .   ...... ഇവിടെ  ചര്‍ച്ച ചൈയപ്പെടണ്ടത്  മറ്റു പല കാര്യങ്ങളുമാണ്  മഹാരാഷ്ട്രയിലെ  (വ്യാപം ) ഗുജറാത്ത്‌ കലാപം , സിറിയ,  ഫലസ്തിന്‍ , ഇവിടെ എല്ലാം നിരപരാധികള്‍ ആണ്  കൊല്ലപ്പെടുന്നത്  ഇതിനു  പരിഹാരം കണ്ടത്താന്‍ ഇവിടുത്തെ ഒരു സംവിദാനവും  ശ്രമിക്കുന്നില്ല.  കൊല്ലും, കൊലയും  വധശിക്ഷയും ഇല്ലാത്ത ഒരു രാജ്യം പടുത്തുയര്‍ത്താന്‍ നമ്മുക്ക്  കരുത്താര്‍ജിക്കണം  അതിലാകട്ടെ നമ്മുടെ ശ്രദ്ധ ..........

No comments:

Post a Comment